Thursday 15 October 2015

കൊളുക്കുമല യാത്ര - ചെറിയ ഒരു കുറിപ്പ്




കൊളുക്കുമല യാത്ര - ചെറിയ ഒരു കുറിപ്പ്
(ഞാന്‍ പഴയത് പോലെ യാത്രാ വിവരണങ്ങള്‍ എഴുതുന്നില്ല എന്ന പരാതിയില്‍ നിന്നു താല്‍കാലിക ആശ്വാസം കൂടി ആണിത് - ത്വാതികഅവലോകനം ഇല്ല. ഹൃദയത്തിന്റെ ഭാഷയില്‍ ഉള്ളതാണ്. പഞ്ഞിക്കിടരുത്.. smile emoticon )
Add caption


മൂന്നാര്‍ എന്നും എനിക്ക് പ്രണയിനിയെ പോലെയാണ്... എപ്പോഴും ഞാന്‍ സ്നേഹിച്ചു കൊണ്ടേ ഇരിക്കുന്നു. ഇടയ്ക്കിടെ കാണുവാന്‍ ആഗ്രഹിക്കും.. ഓടി പോകും..അല്‍പ്പ നേരം അവളുടെ തണുപ്പില്‍ ഇരിക്കും...പല കഥകള്‍ മൂന്നാര്‍ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടാകാം ... എപ്പോഴും അവളെ അറിഞ്ഞു കൊണ്ടേ ഇരുന്നു.... പക്ഷെ അവളുടെ മനസ്സ് എങ്ങിനെ എന്ന് ഒരിക്കല്‍ പോലും ഞാന്‍ നോക്കിയില്ല.എന്‍റെ
കാമുകിമാര്‍ പറയുന്നത് പോലെ.... ഒരിക്കലും അറിയാന്‍ ശ്രമിച്ചില്ല എന്ന് പറയുന്നത് പോലെ (ചിലപ്പോഴൊക്കെ സ്നേഹപൂര്‍വ്വം ആകാം പറയുക )..പക്ഷെ ഇത്തവണ ഞാന്‍ ഓര്‍ത്തു അവളുടെ മനസ്സ് അറിയണമെന്ന്..അങ്ങിനെ ആണ് കൊളുക്കുമല അറിയാന്‍ ഇറങ്ങുന്നത് . മൂന്നാറിന്റെ ഹൃദയം അറിയണമെങ്കില്‍ ഒരിക്കല്‍ എങ്കിലും കൊളുക്കുമല പോകണം ...( അതില്‍ ഒരു ട്വിസ്റ്റ്‌ ഉണ്ട്.അവസാനം പറയാം )
Add caption

കഴിഞ്ഞ ആഴ്ച ,''വരുന്ന   ആഴ്ച  കൊളുക്കുമല പോകുന്നു ,ആരെങ്കിലും കൂടുന്നോ,'' എന്ന് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. ഒരുപാട് പേര്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയിതു. ശനിയാഴ്ച ആയപ്പോഴേക്കും ആളിന്റെ എണ്ണം കുറഞ്ഞു കുറഞ്ഞു ഞാന്‍ മാത്രം എന്ന അവസ്ഥയിലേക്ക് എത്തിപെട്ടു. പക്ഷെ രാത്രിയില്‍ തൃശ്ശൂര്‍ നിന്നും ക്ലിന്റന്‍ എന്ന ഘടോല്‍ഘച്ചന്‍ വരാമെന്ന് അറിയിച്ചു. ആരൊക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാവിലെ 5 AM എറണാകുളം വൈറ്റില നിന്നും പുറപ്പെടും എന്ന് ആദ്യമേ എല്ലാവരോടും പറഞ്ഞിരുന്നു. അതുകൊണ്ടാകാം ആളിന്റെ എണ്ണം കുറഞ്ഞത്.യാത്രയുടെ സ്പിരിറ്റ്‌ അറിയാവുന്ന ക്ലിന്റന്‍ തൃശ്ശൂര്‍ നിന്നും 4.55 ആയപ്പോള്‍ വൈറ്റില സിഗ്നലില്‍ എത്തി ഹാജര്‍ വെച്ചു. ഞാനും അവിടെ എത്തി .നല്ല മഴ ഉണ്ടായിരുന്നു .... മഴകോട്ടില്‍ ശരീരത്തെ ഒളിപ്പിച്ചു യാത്ര തുടങ്ങി...
എറണാകുളത്ത് നിന്നു പുറപ്പെട്ട് 70 km പിന്നിട്ടപ്പോഴേക്കും മഴ മാറിയിരുന്നു... ഇടയ്ക്കു ഒരു മോട്ടലില്‍ കയറി ഭക്ഷണവുംകഴിച്ച് വീണ്ടും യാത്ര...മൂന്നാറിലേക്കുള്ള വഴികള്‍ പതിവില്ലാത്ത നിശബ്ധത തളം കെട്ടി നില്‍ക്കുന്നത്പോലെ തോന്നി... തൊഴിലാളി സമരവും അവരുടെദുരിതവും മൂന്നാറിലെ കാറ്റുകള്‍ പോലും ഏറ്റെടുത്തത് പോലെ....
Add caption
വളരെ പതുക്കെയാണ് ഞങ്ങള്‍ പോയികൊണ്ട്‌ ഇരിക്കുന്നതും. എറണാകുളം-മൂന്നാര്‍ 128 Km ആണ്. മൂന്നാറില്‍നിന്നും 45 കിലോമീറ്റര്‍ ദേവികുളം-സൂര്യനെല്ലി വഴിപോയാല്‍ കൊളുക്കുമല എത്തും. സൂര്യനെല്ലി അതിമനോഹരമായ ഒരുസ്ഥലം ആണ്. കൊളുക്കുമലപോയില്ലായെങ്കിലും സൂര്യനെല്ലി ഒരു തവണഎങ്കിലും സന്ദര്‍ശിക്കണം. പ്രകൃതി ഒരുക്കിയചില ഫ്രെയിമുകള്‍നമ്മെ വല്ലാതെഅതിശയിപ്പിക്കും.
ലോങ്ങ്‌ വൈഡ് ഷോട്ടില്‍ ഉള്ളഫ്രെയിമുകള്‍! മനസ്സിന്കുളിര്‍മ്മ നല്‍കുന്ന കാഴ്ചകളുടെ പറുദീസ.

സൂര്യനെല്ലിയില്‍നിന്നു മുകളിലേക് 16 KM കയറണം.ഗൂഗിളില്‍ സെര്‍ച്ച്‌ചെയിതാല്‍പത്ത്മിനിറ്റ് എന്നെകാണിക്കൂ... പക്ഷെ 16 km കയറുവാന്‍ ബുള്ളറ്റില്‍ പോലും1 Hour 40 Minutes എടുക്കും. തിരികെ ഇറക്കംഇറങ്ങാന്‍1 Hour 10 Minutes മാത്രം. അതായത് സമുദ്രനിരപ്പില്‍നിന്നും7130 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നപ്രദേശം! അതിസാഹസികത ഇഷ്ട്ടപെടുന്നവര്‍ക്ക് മാത്രമേ ബുള്ളറ്റില്‍ പോകാന്‍ കഴിയുകയുള്ളൂ.അത്ര സാഹസികത വേണ്ട എന്നുണ്ടെങ്കില്‍ സൂര്യനെല്ലിയില്‍നിന്നും ഫോര്‍ ഡ്രൈവ് ജീപ്പ് സവാരി നടത്താം.1500 രൂപയാണ്ചാര്‍ജ്.കൂടുതല്‍ചാര്‍ജ് ആണെന്ന്തോന്നാം.പക്ഷെ ആ യാത്രനടത്തികഴിയുമ്പോള്‍ അവര്‍വാങ്ങുന്ന ചാര്‍ജ് വളരെതുച്ചം ആണെന്ന്നമുക്ക് സ്വയം തോന്നികൊള്ളും.ഉരുളന്‍കല്ലുകളുടെ പറുദീസ ആണ്ഈ റോഡ്‌.കുത്തനെഉള്ളകയറ്റവും കൊക്കയുംഎല്ലാം നെഞ്ചിടിപ്പ് കൂട്ടും.അത്രത്തോളംമനോഹരമായ പാതയാണ് നമുക്കായിഒരുക്കിവെച്ചിരിക്കുന്നത്. ! ഇതിനെല്ലാം ഒരുആവരണം പോലെ നല്ല കോടമഞ്ഞും ചുറ്റിനും തെയിലകാടുകളും...ഇതെല്ലംചേര്‍ന്നതാണ് കൊളുക്കുമല...മനസ്സിനെകൊളുത്തിവലിക്കുന്നമലകളുടെദ്രിശ്യഭംഗിആകാം
ചിലപ്പോള്‍ ആ പേര് വരാന്‍ കാരണംഎന്ന് യാത്രക്കിടയില്‍എനിക്ക് തോന്നി.....
കൊളുക്കുമലയിലേക്കുള്ള വഴി.

താഴെനിന്നുകാണുന്നചെറിയ പൊട്ടുപോലെയുള്ളസ്ഥലത്ത്നിന്നുമാണ്നമ്മള്‍മുകളിലേക്ക്കയറിവരുന്നത്. ഫുള്‍ വ്യൂ ആക്കിയാല്‍മാത്രമേകാണുവാന്‍കഴിയു

ഈ സൈഡില്‍ കാണുന്ന ചെറിയ വഴിയിലൂടെയാണ് നമ്മള്‍മുകളിലേക്ക് കയറിവരിക
ടാറിംഗ്കഴിഞ്ഞുള്ള ഭാഗത്ത്നിന്നുമുള്ള ഒരുകാഴ്ച. ഫോട്ടോയില്‍ ഉള്ളതാണ് ഘടോല്‍ഘച്ചന്‍ ക്ലിന്റന്‍ smile emoticon ഏറ്റവും 
മുകളില്‍എത്തിയിട്ടേപിന്നെഫോട്ടോഎടുക്കാന്‍ കഴിഞ്ഞുള്ളു. അത്രയ്ക്ക്നല്ലറോഡ്‌!!


നല്ലറോഡ്‌ഇവിടെവരെയേഉള്ളൂ..വലത്തേക്ക് തിരിഞ്ഞാല്‍ ടാറിംഗ് അപ്രത്യക്ഷം ആണ്


റോഡിന്‍റെ അവസ്ഥയും കുത്തനെയുള്ള ചെരിവും
ക്ലിന്റന്‍ എടുത്ത പടം. 
സൂര്യനെല്ലി പിന്നിടുബോഴേക്കുംറോഡിന്റെവീതിയും കുറഞ്ഞുകുറഞ്ഞുവന്നു. പതുക്കെറോഡിലെ ടാറിംഗ് അപ്രത്യക്ഷം ആയിതുടങ്ങി...എന്നിട്ടും തരക്കേടില്ല..നല്ലറോഡ്‌ ആയിതുടങ്ങി... ഇതൊക്കെ എന്ത്... നമ്മളെത്ര റോഡ്‌ കണ്ടതാഡാ ക്ലിന്ടാ, ദൈര്യായി കയറാം എന്നൊക്കെ ഇത്തിരിഅഹങ്കാരത്തോടെപറഞ്ഞു കൊണ്ട്തന്നെആണ് ബുള്ളറ്റ് മുന്നോട്ടുഎടുക്കുന്നത്. ക്ലിന്റന്‍ ബജാജ്അവെഞ്ചാര്‍ ആണ് കൊണ്ട്വന്നിരിക്കുന്നത്. നല്ല സ്മൂത്ത്‌ആയിട്ടാണ് കയറുന്നത്. ഇടയ്ക്കിടെമുകളില്‍ നിന്നുജീപ്പില്‍ വരുന്നവര്‍ വിചിത്ര ജീവികളെ കാണുന്നപോലെയാണ് നമ്മളെനോക്കുന്നത്. ഇവനൊന്നും വേറെ പണിയില്ലേ. വല്ലജീപ്പിലും വന്നുകൂടെ എന്ന ഒരുചോദ്യം ഒരുനോട്ടത്തിലൂടെ ഒരുപെങ്കൊച് പാസ്സാക്കി കടന്നു പോയി.

ഹ്ഹോ..ഇതൊക്കെ എന്ത് എന്ന സലിംകുമാറിന്റെ ഡയലോഗിനെ അനുസ്മരിപ്പിച്ചു ബില്‍ക്ലിന്റന്‍ പുറകെ മലകയറുന്നുണ്ട്.
ഒരുകിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും കാര്യങ്ങളുടെ പോക്ക് അത്രശരിയല്ല എന്ന്മനസ്സിലായി തുടങ്ങി. നല്ലഉരുളന്‍കല്ലുകളും ചെങ്ക്ത്തായ കയറ്റവും ആയിരുന്നുപിന്നെ. വണ്ടിഓടിച്ചുകയറ്റിഎന്ന്പറയാന്‍ആകില്ല. ഒരു തരം സര്‍ക്കസ്സ് അഭ്യാസംആണത്. രണ്ടുകയ്യികളില്‍ആണ് 200 കിലോ ഭാരം നില്‍ക്കുന്നത്. എങ്ങോട്ടുംതെറ്റിവീഴാതെ ഒരുപ്രത്യേക ബാലന്‍സില്‍ കയറണം.ഫസ്റ്റ്ഗിയറില്‍മാത്രമേകയറാന്‍ പറ്റുകയുള്ളൂ. പുറകില്‍ആളെഇരുത്തികയറുത്. തെറിച്ച് വീഴാനുള്ളചാന്‍സ് കൂടുതല്‍ ആണ്.7 km പിന്നിട്ടപ്പോള്‍ ശൂലത്തിന് മുകളില്‍ഇരുന്നുവരുന്ന ലുട്ടാപ്പിയെ പോലെഒരുപയ്യന്‍ പാഷന്‍ പ്ലസ് കൊണ്ട് ഇറങ്ങിവരുന്നു. അവനെ നമിക്കാതെ തരമില്ല. മനസ്സാണ്ഏറ്റവുംവലുത്എന്ന് ആപയ്യന്‍തെളിയിച്ചുകൊണ്ടാണ് തിരികെ ഇറങ്ങുന്നത്. മുകളിലേക്ക്അവന്‍ വണ്ടികയ്യില്‍എടുത്ത്കൊണ്ടാകും കയറിയത്
എന്ന് ഞാന്‍സങ്കല്‍പ്പിച്ചു. അല്ലാതെകയറാന്‍തരമില്ല. അത്രമോശമാണ് റോഡ്‌.കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരു പാഷന്‍പ്ലസ്,അതില്‍രണ്ടുപേര്‍...! .പുറകില്‍ഇരുന്നവന്റെഅടപ്പ്‌ ഇളകികാണും.എന്തായാല്ലും പിള്ളേര്‍ മിടുക്കന്മാര്‍ആണ്. ഇടയ്ക്കിടെബുളട്ടുകളും ജീപ്പുകളും മലയിറങ്ങുന്നുണ്ട്.
അവസാനം ആ പോയിന്റില്‍എത്തി. ടെന്സിങ്ങിന്റെ ഒരുഫോട്ടോയുംഎടുത്തു

12.40 ആയപ്പോള്‍ ഞങ്ങള്‍ മലമുകളില്‍എത്തി. അവിടെനിന്നുള്ളകാഴ്ച എത്രമനോഹരം!
കോടമഞ്ഞിനാല്‍ മുഖം ഒളിപ്പിച്ച് വെച്ചിരിക്കുന്ന കൊളുക്കുമല. ആകാഴ്ചകള്‍ കാരണമാകാം എന്നിലും അല്‍പ്പംപ്രണയം മൊട്ടിട്ട് തുടങ്ങിയിരുന്നു...
അങ്ങിനെ മൂന്നാറിന്റെ ഹൃദയം ഇതാതുറന്നിരിക്കുന്നു.... സ്നേഹത്തിന്റെ,അലിവിന്റെ,കരുണയുടെ മുദ്രപോലെ കോടമഞ്ഞ്‌ പെയിത്കൊണ്ടേ ഇരുന്നു....
ഹൃദയത്തിന്റെ ഭാഷയില്‍അവളോട്‌സംസാരിക്കുന്നത് പോലെയാണല്ലോ അവിടെനിന്നുഒരുചായ കുടിക്കുക എന്നതും ...
നില്‍ക്കുന്നസ്ഥലത്ത്നിന്നുംഒരുകിലോമീറ്റര്‍മുന്നോട്ട് പോയാല്‍ കൊളുക്കുമല ടീ എസ്റ്റേറ്റ്‌ ആയി, അവിടെനിന്നും ചായ കുടിക്കാമെന്ന്കരുതി....അവിടെആകെഉള്ള ടീ എസ്റ്റേറ്റ് നേരിട്ട് നടത്തുന്ന ആ ചായ സ്ടാളില്‍ ഓരോ കപ്പ് ചായക്ക്‌ ഓര്‍ഡര്‍ നല്‍കി....
ആദ്യംപറഞ്ഞ ആ ട്വിസ്റ്റ്‌ ഇതാണ്..... ' മൂന്നാറിന്റെ ഹൃദയം എന്നത്പെണ്ണിന്റെമനസ്സ്പോലെയാണ്... ഒരുപാട് നമ്മള്‍ അവളെ അങ്ങ്സ്നേഹിക്കും. പക്ഷെ അവളുടെ ഹൃദയത്തില്‍ ഒന്നുമുണ്ടാകില്ല....തുറന്നുകാണിച്ചാല്‍ വെറും പൊള്ളയാണ്‌... ആ കൊളുക്കുമല ചായ പോലെ.... മണമോ ഗുണമോ വികാരമോഇല്ലാത്ത ചായ പോലെ... പക്ഷെ എവിടെയോനഷ്ട്ടപെട്ടഅവളുടെമനസ്സിനെ തേടി ഞാന്‍ മറ്റൊരുയാത്രപോകുമെന്ന് പറഞ്ഞു തല്‍ക്കാലം അവളോട്‌വിടപറഞ്ഞു....
എന്നിട്ടുംഹൃദയം വല്ലാതെ തുടിച്ചുകൊണ്ടേ ഇരുന്നു.... പ്രണയംഇല്ലാത്തവളോടുള്ള പ്രണയം പോലെ....

തിരികെഇറങ്ങുമ്പോള്‍ ചെറിയഒരു ചാറ്റല്‍ മഴപെയ്തു..ആസമയത്ത് ക്യാമറാമേനോന്‍ എടുത്തതാണ്എന്നെ.. ചിത്രങ്ങള്‍ഇത്രയുംമതിയാകുംഎന്ന്കരുതുന്നു smile emoticon

(യാത്രക്കിടയില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ . എല്ലാം മൊബയില്‍ ചിത്രങ്ങള്‍ ആണ് )

Ernakulam-Munnar-Devikulam-Suryanelli-Kolukkumalai- (173Km)