Monday 7 December 2015

രഘുരാജ്പൂര്‍ (Reghurajpur) അഥവാ ആര്‍ട്ടിസ്റ്റ് വില്ലേജ് :

വില്ലേജിനു ഉള്‍ഭാഗം... 
രഘുരാജ്പൂര്‍  (Reghurajpur) അഥവാ ആര്‍ട്ടിസ്റ്റ് വില്ലേജ് ..:

ഒറീസ്സയിലൂടെയുള്ള യാത്രകളില്‍ സാധാരണ എല്ലാവരും ഭുവനേശ്വര്‍ വഴി പുരിയിലോ അവിടെ നിന്നും കൊണാര്‍ക്ക്‌ സണ്‍ ടെമ്പിളിലോ പോയി യാത്ര അവസാനിപ്പിക്കാറാണ് പതിവ്. ഒറീസ എന്ന് പറഞ്ഞാല്‍ കൊണാര്‍ക്ക്‌ ആണ് പൊതു മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുക. ഞാനും അതേപോലെ തന്നെ പുരിയിലും കൊനാര്‍ക്കിലുമൊക്കെ കറങ്ങി തിരിഞ്ഞു. പക്ഷെ എന്‍റെ യാത്ര ഒരു ടൂരിസ്സ്റ്റ് എന്ന നിലയില്‍ അല്ലല്ലോ .... ഒരു യാത്രികന്‍ മാത്രമാണ്. എങ്ങോട്ടും, എവിടേക്കും ഇഷ്ട്ടമുള്ളത് പോലെ വണ്ടി തിരിക്കാം. പോകുന്നിടത്ത് എല്ലാം കഴിയുന്നിടത്തോളം നോട്ടീസ് വിതരണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പുരിയിലും പരിസരപ്രദേശങ്ങളിലും ഞാന്‍ കൊണ്ട് വന്ന 'STOP CHILD ABUSE,'  എന്ന മെസേജ് ആലേഖനം ചെയിത നോട്ടീസ് വിതരണം ചെയിതു കഴിഞ്ഞിരുന്നു. (ഹിന്ദിയില്‍ പരിഭാഷ പെടുത്തിയത്).
ഒറീസ്സയിലെ ചിലസ്ഥലങ്ങളൊക്കെ പോകണമെന്ന് ആദ്യമേ മനസ്സില്‍ പ്ലാന്‍ ചെയിതിരുന്നു. അതൊക്കെ മറ്റു കുറിപ്പുകളിലൂടെ ഞാന്‍ പറയാം...
സാധാരണ കേരളത്തില്‍ നിന്നും പോകുമ്പോള്‍ എല്ലാവരും കവര്‍ ചെയ്യാത്ത വഴികളും സ്ഥലങ്ങളും ഷോര്‍ട്ട് ലിസ്റ്റ് ചെയിതിരുന്നു. പക്ഷെ പണ്ടെപ്പോഴോ ഏതോ ഹിന്ദി ചാനലില്‍ കണ്ട ഒരു സ്ഥലം പലപ്പോഴും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. യാത്രക്കിടയില്‍ പലപ്പോഴും ഇന്റര്‍നെറ്റ്‌ പണി മുടക്കുന്നത് കൊണ്ടും ഗൂഗിള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഒറീസ്സയില്‍ എത്തിയ രാത്രിയില്‍ സുഹൃത്തും എഴുത്തുകാരിയുംആയ വീണാദേവിയെ വിളിച്ച് ഈ സംശയം പറഞ്ഞു. ഉടനെ തന്നെ എന്സയ്ക്ലോപീടിയ സ്ഥലപ്പേര് പറഞ്ഞു തന്നു. ''രഘുരാജ് പൂര്‍!".
 രഘുരാജ്പൂര് വില്ലെജിലുള്ള സോഷ്യല്‍ മാപ്.അവിടെ തന്നെ ഉള്ള ഒരു കലാകാരന്‍റെ 
സംഭാവനാ ഹെ !

രഘുരാജ്പൂര്‍, പുരി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഭുവനെവ്ശ്വര്‍-പുരി റോഡില്‍ പുരിയില്‍ എത്തുന്നതിന് 14 Km മുന്‍പായി ചന്ദന്‍പൂര്‍ എന്ന സ്ഥലം എത്തും. ചെറിയ ഒരു സ്ഥലമാണ് ചന്ദന്‍പൂര്‍ .
സ്ഥലപ്പേര് നോക്കി വന്നാല്‍ മാത്രമേ കണ്ട് പിടിക്കാന്‍ ആകു. അവിടെ ഇടത്ത് വശത്ത് ഒരു ഹോട്ടല്‍ ഉണ്ടാകും. ചന്ദന്‍പൂരിലെ ഏക ഹോട്ടല്‍ ആണത്. (അവിടെ നിന്നു വട്ടയില പോലെയുള്ള ഏതോ കുറെ ഇലയില്‍ ഈര്‍ക്കില്‍ കൊണ്ട് തുന്നിചേര്‍ത്ത ഒന്നിലാണ് ഉച്ചയൂണ് ലഭിക്കുക,) ചന്ദന്‍ പൂരില്‍ നിന്നും ഇടത്തേക്ക് കിടക്കുന്ന വഴിയെ 4Km പോകുമ്പോള്‍ ചന്ദന്‍പൂര്‍ ബസാര്‍ എന്നറിയപ്പെടുന്ന സ്ഥലമെത്തും .അവിടെയാണ് മത്സ്യ മാംസങ്ങളും പച്ചകറികളും ലഭ്യമാകുന്നിടം. വളരെ കളര്‍ഫുള്‍ ആയിട്ടുള്ള ഒരു സ്ഥലമാണ് ഇവിടം. ജനങ്ങളുടെ തിരക്കുകളും ബഹളങ്ങളും പിന്നിട്ടു രണ്ടു കിലോമീറ്റര്‍ കൂടി മുന്നോട്ട് പോകുമ്പോള്‍ വലതു വശത്തേക്ക് ചെറിയ ഒരു വഴി ഉണ്ടാകും. അത് പിന്നിട്ടു കഴിയുമ്പോള്‍ പഴയ കേരളം അങ്ങോട്ട്‌ പറിച്ച് നട്ടത് പോലെ നമുക്ക് തോന്നാം... അത്രത്തോളം പ്രകൃതി രമണീയമായ ഒരു സ്ഥലം... പിന്നെയും ടെന്‍സിംഗ് മുന്നിലേക്ക്‌ കുതിച്ചു കൊണ്ടേ ഇരുന്നു. പ്രശസ്തമായ ഭാര്‍ഗവി പുഴ ഇത് വഴി കടന്ന് പോകുന്നുണ്ട്. മാല്‍ഗുഡി ഡെയ്സ് നോവലിലെ പോലെ മനോഹരമായ ദ്രിശ്യങ്ങള്‍. ഇടയ്ക്കിടെ ചെറിയ പുഴകളും തോടുകളും എല്ലാം പിന്നിട്ട് പോകുമ്പോള്‍ 'രഘുരാജ്പൂര്‍ പോകുവാന്‍ ഇത് വഴി,' എന്ന ബോര്‍ഡ് കണ്ടു. വീണ്ടും വലത്തേക്ക് തിരിച്ചു മുന്നോട്ട്...
തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലൂടെ ചെറിയ ഒരു വഴി.... അത് വഴി മുന്നോട്ടു പോകുംതോറും ചിത്രാലങ്കാരങ്ങള്‍ കൊണ്ട് പണിത വലിയ ഒരു ഗോപുരം മുന്നില്‍ വലുതായി വലുതായി വന്നു കൊണ്ടിരുന്നു. ഗോപുരം കടന്നു അകത്തേക്ക് കയറിയതും മറ്റൊരു ലോകം!! ഒരുപാട് വീടുകള്‍ ഗല്ലി പോലെ മുന്നില്‍... എല്ലാവീടുകളും ഓരോ തരത്തില്‍ ചിത്രപണികള്‍ നടത്തിയിരിക്കുന്നു.പെയിന്റിംഗ് എന്നതിന്‍റെ വിവിധ രീതികള്‍... പ്രത്യേകിച്ചും മ്യൂറല്‍ പെയിന്റിംഗ് ... അത് നേരില്‍ കാണേണ്ടുന്ന കാഴ്ച തന്നെയാണ്
 ഭഗവത്ഗീതയിലെ പ്രധാന സംഭവങ്ങള്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്.

ചെറിയ ഒരു ഗ്രാമം തന്നെ മ്യൂറല്‍ പെയിന്റിംഗാല്‍, അതും വ്യത്യസ്ത തരത്തില്‍ ചെയിതിരിക്കുന്നു. ഇവിടെ ഉള്ള എല്ലാവരും ആര്‍ട്ടിസ്റ്റുകളാണ്. അച്ഛനും അമ്മയും മകനും മകളും എല്ലാം.... അങ്ങിനെ എല്ലാ വീട്ടിലുള്ളവരും ആര്‍ട്ടിസ്റ്റുകള്‍...!!എല്ലാവരും സ്വന്തം വീടുകള്‍ ചിത്രപണികളാല്‍ അലങ്കരിച്ചിരിക്കുന്നു.

 "രഘുരാജ്പൂര് - ഒരു വീടിനു മുന്‍ ഭാഗം"
ഈ കളര്‍ കോമ്പിനേഷനും സൈക്കിളും ആ ചിത്രവുംഎല്ലാം എന്ത്കൊണ്ടോ എനിക്ക് ഏറെ ഇഷ്ട്ടമായി. 
കല്യാണകുറികള്‍ ഡിസൈന്‍ ചെയ്യുന്ന കലാകാരന്റെ വീട്. 
 എന്നോടൊപ്പം വന്ന ചെറുപ്പക്കാരന്റെ ചിത്രശാല, ഇതിനുള്‍ഭാഗം കാണേണ്ടതാണ്.wink emoticon

 ഒരു വീടിനു പുറകുവശം. ആ സൈക്കിള്‍ വെച്ചിരിക്കുന്നതിന് പോലും ഒരുഭംഗി തോന്നുന്നില്ലെ
വില്ലേജ് കമാനം കടന്നപ്പോള്‍ തന്നെ കുറെഏറെ ആളുകള്‍ ഓടിഅടുത്തേക്ക്‌വന്നു. എന്‍റെ കെട്ടും കോലവും കണ്ടാകും.. അല്‍പ്പം അത്ഭുതത്തോടെയും കൗതുകത്തോടെയുമാണ് അവരെല്ലാം നോക്കിയത്. വണ്ടി നമ്പര്‍ ഒന്ന് നോകിയിട്ടു 'ആപ് കേരളാ സെ ആയ' എന്ന് ചോദിച്ചു. അതെ.. കേരളത്തില്‍ നിന്നുള്ള ആപ്പ് പാര്‍സല്‍ വന്നതാണെന്ന് ഞാന്‍ തമാശ പറഞ്ഞു. വന്ന ചെറുപ്പക്കാരെ എല്ലാവരെയും പരിചയപ്പെട്ടു. എല്ലാവരും ആര്‍ട്ടിസ്റ്റുകള്‍ തന്നെ. അതിലൊരാള്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്നും കൊച്ചിയില്‍ ഏതൊക്കെയോ ഹോടലുകളില്‍ മ്യൂറല്‍ പെയിന്റിംഗ് നടത്തിയിട്ടുന്ടെന്നൊക്കെ പറഞ്ഞു, എന്തായാല്ലും വിശദമായി സംസാരിക്കാമെന്നും, ആദ്യം ഞാന്‍ ബുള്ളറ്റില്‍തന്നെ ഒരു റൌണ്ട്അടിച്ചിട്ട്വ വരാമെന്നും പറഞ്ഞു. 
ഗോപ്രോ സെറ്റ് ചെയിതു മുന്നോട്ട് യാത്ര ആയി. 5 മിനിറ്റ് കൊണ്ട് ആ 'വില്ലേജ്' മുഴുവന്‍ ഗോപ്രോയില്‍ പതിഞ്ഞു. അപ്പോഴേക്കും ആദ്യം കണ്ടചെറുപ്പക്കാരുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ അടുത്തേക് വന്നു. അദ്ദേഹം എല്ലാം എന്നെ വിശദമായി കാണിച്ചു തരാമെന്ന് എല്‍ക്കുകയും,  പറഞ്ഞത്പോലെ തന്നെ ഓരോവീടുകളിലേക്കും എന്നെ കൂട്ടുകയും ചെയിതു.
എല്ലാവരും പരമ്പരാഗതമായി കലാകാരന്മാര്‍ ആണ്. വരയ്ക്കുന്നവര്‍..എഴുതുന്നവര്‍..പാടുന്നവര്‍...
അങ്ങിനെ എല്ലാം ഒരിടത്ത് മേളിചിരിക്കുന്ന അപൂര്‍വ ഗ്രാമം. ആ ചെറിയ ഗ്രാമത്തില്‍ നൂറില്‍ താഴെ മാത്രമേ വീടുകള്‍ ഉള്ളൂ.
ചിലര്‍ മ്യൂറല്‍ പെയിന്റിംഗ് ചെയ്യുമ്പോള്‍ മറ്റുചിലര്‍ വസ്ത്രങ്ങളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നു. ചിലര്‍ ഓലകളില്‍, ഇലകളില്‍... മതിലുകളില്‍... അങ്ങിനെ അങ്ങിനെ പലതരത്തില്‍ ചിത്രങ്ങള്‍ ചമയ്ക്കുന്നവര്‍... 


 എന്‍റെ ബുള്ളറ്റ് ഇരിക്കുന്ന ഒരുചിത്രം കണ്ടില്ലേ? അതിന് ഉള്‍ഭാഗം ആണിത്. എന്‍റെകൂടെ വന്ന ആളിന്റെ ജെയ്ഷ്ട്ടന്‍ ആണ്ചിത്രത്തില്‍ ഉള്ളത്.
ഒരു കൊച്ചു കലാകാരിയുടെ മ്യൂറല്‍ വര്‍ക്ക്. ക്യാമറമേനോനൊടൊപ്പംഏതോ ഒരു ഭ്രാന്തനും...

എല്ലാ വീടുകളിലും കയറിഇറങ്ങി വൈക്കുന്നേരം ആയപ്പോഴേക്കും ഞാന്‍ അവര്‍ക്കെല്ലാം പരിചിതനും അയല്‍വാസിയും ആയത്പോലെ ആയിതീര്‍ന്നു. എല്ലാവരും അടുത്ത ഉത്സവത്തിനും ഫെസ്ടിവലിനും ക്ഷണിച്ചു. എന്തായാല്ലും ബൈക്ക് യാത്ര ഇല്ലാതെ ആണെങ്കിലും അവിടെ എത്താമെന്നും രണ്ടു ദിവസം അവരോടൊപ്പം കൂടാമെന്നും വാക്ക് കൊടുത്തു, കുറെയേറെ ചിത്രങ്ങളും വാങ്ങി ടെന്സിങ്ങിനോടൊപ്പംഅടുത്ത ലക്ഷ്യത്തിലേക്ക്....

കൂടുതല്‍ ചിത്രങ്ങള്‍ കമന്റ് ബോക്സില്‍


എന്നോടൊപ്പം വീടുകള്‍ കാട്ടിതരുവാന്‍ കൂടെ കൂടിയ ചെറുപ്പക്കാരന്‍. ഇടക് ക്യാമറമേനോനും ആകേണ്ടി വന്ന ഹതഭാഗ്യന്‍ .
ഇദ്ദേഹവും നല്ലൊരു പെയിനട്ര്‍ ആണ്. സൈഡിലെ ഭിത്തിയില്‍ കാണുന്നത് ആ വില്ലേജിലെ ഏറ്റവും പഴക്കം ചെന്ന പെയിന്റിംഗ് ആണ്. ഏകദേശം 100 വര്ഷത്തിന് മുകളില്‍ പഴക്കമുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു, പച്ചിലകളുടെചാറും മറ്റുംകൊണ്ടാണ് അത് വരച്ചിരിക്കുന്നത് എന്നതാണ് പ്രത്യേകത.  
 എത്രകണ്ടാല്ലും മതി ആകാത്ത ചിത്രങ്ങളുടെ ലോകം ഈ കൂട്ടുകാരന്‍ എനിക്കായ് തുറന്നു തന്നു.!

അവിടുത്തെ ചില വര്‍ക്കുകള്‍ ഇനിയുള്ള ചിത്രങ്ങളിലൂടെ കാണാം.


 രാധാമാധവം



  പ്രതേകതരം പട്ട് ഉണക്കിയെടുത് അതില്‍ പ്രതേക നിറങ്ങള്‍ചാലിച്ചാണ് ഇത് ചെയിതിരിക്കുന്നത് എന്നാണു അവര് പറഞ്ഞത്.കൂടുതല്‍ എനിക്ക്അറിയില്ല. അത്കൊണ്ട് കേട്ടിരുന്നു. കൂടുതല്‍ അറിവുള്ളവര്‍ ഇതിന്റെ പുറകിലുള്ള കാര്യങ്ങള്‍ പങ്ക് വെക്കട്ടെ....


എനിക്ക് ഏറെ ഇഷ്ട്ടപെട്ട ഒരു വര്‍ക്ക് ആയിരുന്നു ഇത്, അതും വാങ്ങികൊണ്ട് ഇങ്ങു പോന്നു. നേരിട്ട് വാങ്ങിയത്കൊണ്ടും ബന്ധുആയിട്ട് കണ്ടത്കൊണ്ടുമാകും തുച്ചമായ വിലയെ അവര്‍ഇതിനു കൈപറ്റിയുള്ളൂ. ഒന്ന് രണ്ടു മ്യൂറല്‍ വര്‍ക്ക്,ചില ചിത്രതുന്നലുകള്‍ എല്ലാം അവര്‍ എനിക്ക് സമ്മാനമായി തന്നിരുന്നു. 
  
‪#‎Reghurajpur‬
‪#‎രഘുരാജ്പൂര്‬
‪#‎Orissa‬
‪#‎Artist_Village‬